സംസ്​ഥാന ജൂനിയർ വടംവലി ഞായറാഴ്ച

കോഴിക്കോട്: എമിൻ ഗോൾഡ് ആൻഡ് ഡയമണ്ട് ട്രോഫിക്കായുള്ള 23ാ മത് സംസ്ഥാന ജൂനിയർ വടംവലി ചാമ്പ്യൻഷിപ് ആഗസ്റ്റ് ഏഴിന് പി.ടി.എ. റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഈ വർഷം മഹാരാഷ്ട്രയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന്​ തിരഞ്ഞെടുക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘാടക സമിതി പ്രസിഡന്റ്‌ എം. മുജീബ് റഹ്മാൻ , ജനറൽ കൺവീനർ ടി. എം. അബ്ദുറഹ്മാൻ, ട്രഷറർ എം.പി. ഷഹർബാനു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.