ദേശീയപതാക നിർമാണത്തിന് ബ്രണ്ണൻ വിദ്യാർഥികളും രംഗത്ത്

തലശ്ശേരി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം വർണാഭമാക്കാനുള്ള പ്രയത്നത്തിൽ പങ്കാളികളായി വിദ്യാർഥികളും. ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റ് അംഗങ്ങളാണ് മൂന്ന് ദിവസം വീടുകളിൽ ഉയർത്താനുള്ള ദേശീയപതാക നിർമിക്കുന്നതിന് രംഗത്തിറങ്ങിയിട്ടുള്ളത്. 75ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന അമൃതമഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം നൽകിയിരുന്നു. പദ്ധതി നടപ്പിലാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമനുസരിച്ചാണ് വിദ്യാർഥികളും പതാകനിർമാണം ഏറ്റെടുത്തത്. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും ആവശ്യമായ ദേശീയപതാകയാണ് എൻ.എസ്.എസ് ടീം നിർമിച്ചുനൽകുന്നത്. രണ്ടു വ്യത്യസ്ത വലുപ്പത്തിലുള്ള പതാകകളാണ് നിർമിക്കുന്നത്. പ്രിൻസിപ്പൽ ആർ. സരസ്വതി, പ്രോഗ്രാം ഓഫിസർ റീജ പി. റഷീദ്, പി.എ.സി. രശ്മി എന്നിവരുടെ മേൽനോട്ടത്തിലാണ് പതാകനിർമാണം. പടം.... തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം അംഗങ്ങൾ ദേശീയപതാക നിർമാണത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.