'തലശ്ശേരി ആർ.എം.എസ് ഓഫിസ് നിലനിർത്തണം'

തലശ്ശേരി: കഴിഞ്ഞ നാലുപതിറ്റാണ്ടായി തലശ്ശേരിയിൽ തപാൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റെയിൽവേ മെയിൽ സർവിസ് (ആർ.എം.എസ്) ഓഫിസ് അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്ര വിജയിപ്പിക്കാൻ തീരുമാനിച്ചു. ഇ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.എൻ. ജയരാജ്, എം.പി. അരവിന്ദാക്ഷൻ, അഡ്വ. സി.ടി. സജിത്, പി.വി. രാധാകൃഷ്ണൻ, പി.എൻ. പങ്കജാക്ഷൻ, പി.ഒ. മുഹമ്മദ് റാഫി, എ.വി. ശൈലജ എന്നിവർ സംസാരിച്ചു. കെ. രമേശൻ സ്വാഗതവും ശിവദാസ് മാറോളി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.