തലശ്ശേരി: അനിയന്ത്രിതമായ ഗതാഗതക്കുരുക്കിനെ തുടർന്ന് പൊറുതിമുട്ടുന്ന തലശ്ശേരി പട്ടണത്തിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വാഹന പരിശോധനക്കെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ജനാധിപത്യപരമായി പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു. തലശ്ശേരിയിലെ ജീവകാരുണ്യ പ്രവർത്തകരെയാണ് നിസ്സാര കാരണത്താൽ ജയിലിലടച്ചത്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വാഹനം പാർക്ക് ചെയ്തതിൽ നടപടി കൈക്കൊള്ളുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് പാർക്കിങ് സംവിധാനത്തിലെ അസൗകര്യം ചൂണ്ടിക്കാണിച്ചതിനെയാണ് കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് തലായി, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ മഹമൂദ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.