പടം -kousar vijayolsavam - കക്കാട് കൗസർ ഇംഗ്ലീഷ് സ്കൂളിൽ നടന്ന വിജയോത്സവ പരിപാടിക്കിടെ ചിത്രകാരൻ പ്രണവ് ബാലസുബ്രഹ്മണ്യൻ വിദ്യാർഥികളുമായി സെൽഫിയെടുക്കുന്നു കണ്ണൂർ: കക്കാട് കൗസർ ഇംഗ്ലീഷ് സ്കൂളിൽ ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പരീക്ഷയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റും പി.ടി.എയും അനുമോദിച്ചു. ചിത്രകാരൻ പ്രണവ് ബാലസുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. ജീവിതവിജയത്തിന് അംഗ പരിമിതി ഒരു തടസ്സമല്ലെന്നും തന്റെ ജീവിതംതന്നെ നിങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം കുട്ടികളോടായുള്ള സംവാദത്തിൽ പറഞ്ഞു. കൗസർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഹംസ അബ്ബാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. വി.എൻ. ഹാരിസ്, മുഹമ്മദ് നിസാർ, മുഹമ്മദ് ഹനീഫ്, കെ.പി. അബ്ദുൽ അസീസ്, പി.ടി.എ പ്രസിഡന്‍റ് നൗഫൽ എന്നിവർ സംസാരിച്ചു. ജില്ലതല മത്സരങ്ങളിൽ മികച്ച വിജയം നേടിയ ഷിനാസ്, നിവേദ് എന്നിവർക്കുള്ള ഉപഹാര വിതരണവും നടന്നു. ഹെഡ്ഗേൾ റിദ ഫാത്തിമ സ്വാഗതവും വൈസ് പ്രിൻസിപ്പൽ റഫീന അന്നൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.