ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാസർകോട്: മൊഗ്രാൽപുത്തൂരിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വീണ് യുവാവ് മരിച്ചു. കർണാടക കദക് സിത്താരഹള്ളി സ്വദേശിയും ചൂരി മീപ്പുഗിരിയിൽ താമസക്കാരനുമായ ഹൊന്നപ്പ പൂജാർ (31) ആണ് മരിച്ചത്. ശാസ്തനഗർ ഭാഗത്ത് കൂലിപ്പണി കഴിഞ്ഞ് ഓട്ടോയിൽ മടങ്ങുമ്പോഴാണ് അപകടം. ഭാര്യ: ഗീത. അബൂബക്കർ കാസർകോട്: നഗരത്തിലെ ഓട്ടോ ഡ്രൈവറും പഴയകാല പ്രവാസിയുമായ ചെങ്കള സന്തോഷ് നഗറിലെ മുട്ടത്തൊടി അബൂബക്കർ (63) നിര്യാതനായി. പരേതരായ മുട്ടത്തൊടി അബ്ദുൽ ഖാദറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: നബീസ. മക്കൾ: ഹനീഫ, നിസാർ, നസീറ, ശാനിഫ. മരുമക്കൾ: നൗഷാദ്, വസീം. അബ്ദുൽ ഹമീദ് തളങ്കര: പടിഞ്ഞാറിലെ അബ്ദുൽ ഹമീദ് (61) നിര്യാതനായി. അബ്ദുർ റഹ്‌മാൻ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിശ. മക്കൾ: ബൻസീറ, റുക്‌സാന, ഫസ്‌മീന, സൽവാന. മരുമക്കൾ: ശരീഫ് ചൗക്കി, റിയാസ് (ദുബൈ), സഹദാഫ് ഖാസിലൈൻ, ഹനീഫ് പാറക്കട്ട. സഹോദരങ്ങൾ: മുഹമ്മദ്, സുഹ്റ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.