കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ മലയാളം, മാത്തമറ്റിക്സ്, ഇക്കണോമിക്സ് ഗെസ്റ്റ് ലെക്ചറർ അഭിമുഖം ചൊവ്വാഴ്ച രാവിലെ 11.30, ഉച്ച രണ്ട് എന്നീ സമയങ്ങളിലായി കോളജിൽ നടക്കും. വെള്ളയിൽ സ്റ്റേഷനിൽ ട്രെയിനിന് വരവേൽപ് കോഴിക്കോട്: രണ്ടര കൊല്ലത്തിനുശേഷം വെള്ളയിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയ പാസഞ്ചറിന് വെള്ളയിൽ റെയിൽവേ സ്റ്റേഷൻ സംരക്ഷണസമിതിയും ചോയുണ്ണി മാസ്റ്റർ റോഡ് റസിഡൻസ് അസോസിയേഷനും വരവേൽപ് നൽകി. തിങ്കളാഴ്ച രാവിലെ 6.40ന് ആദ്യ ട്രെയിൻ നിർത്തി. വൈകീട്ട് കണ്ണൂർ -ഷൊർണൂർ പാസഞ്ചറിനാണ് സ്വീകരണം നൽകിയത്. സെയ്ത് കമാൽ, സുധീർ ശേഖർ പാലക്കണ്ടി, വി. ജയപ്രകാശ്, ജ്യോതിപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.