സീനിയർ ജേണലിസ്റ്റ്സ്​​ ഫോറം സംസ്ഥാന സമ്മേളനം നാലു​ മുതൽ

കോഴി​ക്കോട്​: സീനിയർ ജേണലിസ്റ്റ്സ്​​ ഫോറം പത്താം സംസ്ഥാന സമ്മേളനം ആഗസ്റ്റ് നാലു​ മുതൽ ആറു വ​രെ കോഴിക്കോട്​ ടൗൺഹാളിൽ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 300ഓളം പ്രതിനിധികൾ പ​ങ്കെടു​ക്കും. ഈ മാസം നാലിന്​ രാവിലെ 11.30ന്​ യു.കെ. കുമാരൻ സുവനീർ പ്രകാശനം നിർവഹിക്കും. അഞ്ചിന്​ ​ രാവിലെ 11ന്​ റവന്യൂ മന്ത്രി കെ. രാജൻ സമ്മേളനം ഉദ്​ഘാടനം ​​ചെയ്യും. വൈകീട്ട്​ അഞ്ചിന്​ മാധ്യമ സെമിനാർ ഡോ. സെബാസ്​റ്റ്യൻ പോൾ ഉദ്​ഘാടനം ​​ചെയ്യും. ആറിന്​ രാവിലെ ഒമ്പതിന് പ്രതിനിധി സ​മ്മേളനം തുടങ്ങും. വിവിധ അവാർഡുകൾ ലഭിച്ച മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കും. വൈകീട്ട്​ നാലിനാണ് സമാപന സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച്​ ഫോട്ടോ, കാർട്ടൂൺ, പുസ്​തക പ്രദർശനവും നടക്കും. വാർത്തസമ്മേളനത്തിൽ വി. പ്രതാപ ചന്ദ്രൻ, എ. മാധവൻ, സി.എം. കൃഷ്​ണപണിക്കർ, എം. ബാലഗോപാൽ, ഹരിദാസൻ പാലായിൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT