കൊടുവള്ളി: സ്കൂൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പാലക്കുറ്റി എ.എം.എൽ.പി സ്കൂളിന് പൂർവ്വ വിദ്യാർഥി പി.കെ. ഷംസീർ പാലക്കുറ്റി നൽകിയ ഊഞ്ഞാലുകൾ അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. ജബ്ബാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ശരീഫ കണ്ണാടി പൊയിൽ, എ.പി. മജീദ്, സ്കൂൾ മാനേജർ പി.കെ. അഷ്റഫ്, ടി.കെ. മുഹമ്മദ്, സി.കെ.സി. റഷീദ് , എൻ.സി. അസീസ്, പി.കെ. സലീം, പി.കെ. ഷറീന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം. സൈനബ സ്വാഗതവും പി.ടി. ഷാജിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.