കോഴിക്കോട്: സ്‌കൂൾ കലോത്സവ ചരിത്രത്തിലെ അതുല്യ കലാകാരൻ ഡോ. കൃഷ്‌ണനുണ്ണിയുടെ സ്‌മരണക്ക് നടത്തുന്ന 'ഉജ്ജ്വലം ഉണ്ണി' മെഗാ ടാലന്‍റ് ഹണ്ട് മത്സരത്തിന്‍റെ ലോഗോ പ്രകാശനംചെയ്‌തു. സെന്‍റ് ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഡോ. രാഹുൽ ലക്ഷ്മൺ ലോഗോ പ്രകാശനം നിർവഹിച്ചു. ഒരുലക്ഷം രൂപ സമ്മാനത്തുകയുള്ള മത്സരം അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലൈ 24ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. സ്‌കൂളിലെ ആർട്സ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ആന്‍റോ അധ്യക്ഷത വഹിച്ചു. അനൂപ് ഗംഗാധരൻ, പി.ടി. ജോണി, ടോമി ജോർജ്, ഷാജി ആന്‍റണി, സൂരജ് ചന്ദ്രൻ, വി. സുഭാഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.