പേരാമ്പ്ര: കുറ്റ്യാടി -കോഴിക്കോട് സംസ്ഥാനപാതയിൽ പേരാമ്പ്ര ലാസ്റ്റ് കല്ലോടിനും മൂരികുത്തിക്കുമിടയിൽ വളവിൽ റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. ചാറ്റൽമഴ പെയ്താൽ പോലും റോഡിന്റെ ഒരുവശത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. വലിയ വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാർക്കുമേൽ ചളിവെള്ളം തെറിക്കുകയും ഇത് പലപ്പോഴും വാക്കേറ്റങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ചളി നിറഞ്ഞുനിൽക്കുന്നതു കാരണം ഇരുചക്ര വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപെടാറുണ്ട്. റോഡ് നിർമാണത്തിലെ അപാകതയും വെള്ളം ഒഴുകിപ്പോകാൻ ഓവുചാൽ ഇല്ലാത്തതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. വെള്ളക്കെട്ട് കാരണം റോഡ് പൊളിയാനും തുടങ്ങിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി അധികൃതർ വെള്ളക്കെട്ട് നീക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. -------------- Photo: പേരാമ്പ്ര ലാസ്റ്റ് കല്ലോടിനും മൂരികുത്തിക്കുമിടയിൽ റോഡിലെ വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.