ബാലുശ്ശേരി: കോട്ടൂർ പഞ്ചായത്തിലെ പാലോളിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആസൂത്രിതമായി സംഘം ചേർന്ന് മർദിച്ചവശനാക്കിയശേഷം തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ്ചെയ്യണമെന്നും സംഭവത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി.പി.എം ബാലുശ്ശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പിറന്നാൾ ആഘോഷത്തിനെത്തിയ സുഹൃത്തിനെ വീട്ടിലാക്കി തിരിച്ചുവരുകയായിരുന്ന തൃക്കുറ്റിശേരി നോർത്ത് യൂനിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ എസ്.ഡി.പി.ഐ ക്രിമിനൽ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നങ്ങളില്ലാത്ത പാലോളിയിൽ ബോധപൂർവം അക്രമമഴിച്ചു വിട്ട് നാട്ടിൽ ഭീതിപടർത്തി അണികളുടെ ചോർച്ച തടയാനുള്ള കുത്സിത ശ്രമങ്ങളാണ് ഇപ്പോഴത്തെ സംഭവങ്ങൾക്കു പിന്നിലുള്ളത്. പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നതിനിടെ വഴി തിരിച്ചുവിടാനും അക്രമികളെ വെള്ളപൂശാനും ചിലർ നടത്തുന്ന നീക്കങ്ങൾ അപലപനീയമാണ്. എസ്.ഡി.പി.ഐ-ലീഗ് തീവ്രവാദ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കാനും അക്രമികളെ ഒറ്റപ്പെടുത്താനും സമാധാനകാംക്ഷികൾ തയാറാവണമെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.