പാലോളി സംഭവം; പട്ടികജാതി/പട്ടിക ഗോത്രവർഗ കമീഷൻ കേസെടുത്തു

ബാലുശ്ശേരി: പട്ടികജാതി യുവാവിനെ ബന്ധിയാക്കി ആൾക്കൂട്ട ആക്രമണം നടത്തിയ സംഭവത്തിൽ പട്ടികജാതി/പട്ടിക ഗോത്രവർഗ കമീഷൻ സ്വമേധയാ കേസെടുത്തു. എസ്.ഡി.പി.ഐയുടെ പോസ്റ്റർ നശിപ്പിച്ചെന്നാരോപിച്ച് ബാലുശ്ശേരി പാലോളി മുക്കിൽ ജിഷ്ണു (24) എന്ന പട്ടികജാതിക്കാരനായ യുവാവിനെ സംഘം ചേർന്നു ബന്ദിയാക്കി ആക്രമിച്ചുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമീഷൻ സ്വമേധയാ കേസെടുത്തത്. ഇതുസംബന്ധിച്ച് നീതിപൂർവമായ അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ല പൊലീസ് മേധാവിക്ക് (റൂറൽ) കമീഷൻ നിർദേശം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.