ജില്ല കോടതിയിൽ യോഗ ദിനാചരണം

കോഴിക്കോട്​: യോഗ ദിനാചരണം ജില്ല കോടതി കോൺഫറൻസ് ഹാളിൽ ജില്ല ജഡ്ജി എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഒന്നാം അഡീഷനൽ ജില്ല ജഡ്ജി കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എം.പി. ഷൈജൽ, ജില്ല ഗവൺമൻെറ് പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ കെ.എൻ. ജയകുമാർ, ഡി.എൽ.എസ്.എ മെംബർ അഡ്വ. എം.രാജൻ, ഡി.ഡി.പി ഇൻചാർജ് അഡ്വ. ഈശ്വരി, ജില്ല കോടതി ജൂനിയർ സൂപ്രണ്ട് ശ്യാം കുമാർ, ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്ഷൻ ഓഫിസർ ആർ. സിന്ധു എന്നിവർ സംസാരിച്ചു. ആർട്ട് ഓഫ് ലിവിങ് അധ്യാപകൻ കെ.കെ. ഷിജിൻ കോടതി ജീവനക്കാർക്ക് യോഗ പരിശീലനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.