സി.ഡബ്യു.ആർ.ഡി.എമ്മിൽ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു

കുന്ദമംഗലം: ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ജല പരിസ്ഥിതി പരിപാലനത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ മുഖ്യാതിഥിയായി. ഡോ. മനോജ് സാമുവൽ (എക്സിക്യൂട്ടിവ് ഡയറക്ടർ, സി.ഡബ്ള്യൂ.ആർ.ഡി.എം), ഡോ. ഇ.ജെ. ജയിംസ്, പ്രൊഫ. സി.ടി. അരവിന്ദകുമാർ, ഡോ. ടി.ആർ.രശ്മി എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ക്രോഡീകരിച്ച നിർദേശങ്ങൾ ജി.കെ. അമ്പിളി (സീനിയർ സയന്റിസ്റ്റ്, സി.ഡബ്ള്യൂ.ആർ.ഡി.എം) അവതരിപ്പിച്ചു. സി. ഡബ്ള്യൂ. ആർ.ഡി.എം സേവനത്തിൽ നിന്നും വിരമിക്കുന്ന ഡോ. പി.എസ്. ഹരികുമാർ, ഡോ. എ.ബി. അനിത, ഡോ. മാധവൻ കോമത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നബാർഡിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ഈ അന്താരാഷ്ട്ര സമ്മേളനത്തിന്റെ അവസാന ദിനത്തിൽ ഡോ. ഇ.ജെ. ജയിംസ് (പ്രോ. വൈസ് ചാൻസലർ, കാരുണ്യ യൂനിവേഴ്സിറ്റി), പ്രൊഫ. കെ.വി. ജയകുമാർ (എൻ.ഐ.ടി വാറൻങ്കൽ ), ഡോ. ഗോൾഡിൽ ക്വാഡ്രോസ്, ഡോ. ബിജു ജോർജ് (മെൽബൺ യൂനിവേഴ്‌സിറ്റി) എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ശാസ്ത്ര പ്രതിനിധികളുടെ പ്രബന്ധ അവതരണം നടന്നു. സമ്മേളനത്തിലെ പ്രധാന നിർദേശങ്ങൾ ക്രോഡീകരിച്ച് സർക്കാറിന് സമർപ്പിക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് സാമുവൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.