പ്രതിഭകൾക്ക് അനുമോദനവും എജൂകെയർ പദ്ധതിയുടെ ഉദ്ഘാടനവും

മുക്കം: ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പി.ടി.എയും മാനേജ്മെന്റും ഉപഹാരങ്ങൾ നല്കി അനുമോദിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വയലിൽ മോയിമോൻ ഹാജി മെമന്റോ വിതരണം ചെയ്തു. എം.ടി. ഫരീദ ക്ലാസെടുത്തു. എജൂകെയർ പദ്ധതിയെക്കുറിച്ച് വി.എച്ച്. സഫീർ വിശദീകരിച്ചു. വയലിൽ അഷ്റഫ്, എ.വി. നിഷ, പി.പി. ജസീല, മനോജ് കുമാർ, ഇ.പി. ബാബു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ അനിൽ ശേഖർ സ്വാഗതവും കെ.കെ. സജാഹ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.