താമരശ്ശേരി: താമരശ്ശേരിയിൽ ധർമകൈരളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ടൗണിലെ പൊതു ഇടങ്ങളിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയ ചിത്രകാരന്മാരായ മജീദ് ഭവനം, രാജൻ ചെമ്പ്ര, പി.കെ. പ്രകാശൻ, നാസർ. സി താമരശ്ശേരി എന്നിവർ അനുമോദിച്ചു. സർക്കിൾ ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ ഉപഹാരം നൽകി. പബ്ലിക് ലൈബ്രറി പ്രസിഡന്റ് അഡ്വ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ സത്താർ ഉദ്ഘാടനം ചെയ്തു പി.ആർ. വിനോദ്, ഹുസൈൻ കാരാടി, ഗോപാൽ ഷാംഗ്, വിജയരാഘവൻ, അബുല്ലൈസ് എന്നിവർ സംസാരിച്ചു. പി.വി. ദേവരാജൻ സ്വാഗതവും ധർമകൈരളി ചെയർമാൻ ഡോ. ശിവദാസൻ നന്ദിയും പറഞ്ഞു. തുടർന്ന് സുമേഷ്, ആഷിക, ധന്യ, സിയ ഹബീബ, ലിയ മെഹബൂബ, രാജൻ ചെമ്പ്ര, മുരളീധരൻ, അബുല്ലൈസ്, ഗോൽ ഷാംഗ് എന്നിവരുടെ നേതൃത്വത്തിൽ ഗാനാലാപനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.