രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ചു

നടുവണ്ണൂർ: രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭ മണ്ഡലം ഓഫിസ് തല്ലിത്തകർക്കുകയും ഓഫിസ് സ്റ്റാഫിനെ മർദിക്കുകയും വൃക്കരോഗികളുടെ സഹായധന രേഖകൾ നശിപ്പിക്കുകയും ചെയ്ത എസ്.എഫ്.ഐ നടപടിയിൽ യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടാലിട അങ്ങാടിയിൽ പ്രകടനം നടത്തി. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രജീഷ് കൂട്ടാലിട, നിയോജക മണ്ഡലം സെക്രട്ടറിമാരായ അനുമോദ്, സിറാജ് കാളിയത്ത്, വിഘ്നേഷ് കൂട്ടാലിട, ബി.എസ്. മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.