മാഗസിൻ മെഗാ പ്രകാശനം

കൊയിലാണ്ടി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾ തയാറാക്കിയ 2000 കൈയെഴുത്തു മാസികകളുടെ പ്രകാശനം നടന്നു. നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്വന്തം രചനകളാണ് മാഗസിനുകളിലുള്ളത്. വി. ശുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എ. ജയലളിത സംസാരിച്ചു. പ്രദീപൻ കണിയാറക്കൽ, സി. സുരേഷ്, ശ്രീനേഷ് എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക എം.പി. നിഷ സ്വാഗതവും വിദ്യാരംഗം കോഓഡിനേറ്റർ ശാന്തി നന്ദിയും പറഞ്ഞു. ---------- പടം Koy 2 കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മാഗസിൻ പ്രകാശനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.