കുറ്റ്യാടി മണ്ഡലത്തിൽ എസ്​.എസ്​.എൽ.സി പാസായ പകുതിയേലേറെ പേർക്കു സീറ്റില്ല

കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽനിന്ന്​ ഇത്തവണ എസ്​.എസ്​.എൽ.സി പാസായവരിൽ പകുതിയിലേറെ പേർക്കും പ്ലസ്​ടു പഠനത്തിന്​ സീറ്റില്ല. എട്ട്​ പഞ്ചായത്തുകളിലെ 11 സ്കൂളുകളിൽനിന്ന്​ ഇത്തവണ 4487 കുട്ടികളാണ്​ ജയിച്ചത്​. എന്നാൽ, 10​ ഹയർ സെക്കൻഡറി സ്​കൂളുകളിലായി 1850 പ്ലസ്​വൺ സീറ്റുകളേയുള്ളൂ. 2637 കുട്ടികൾക്ക്​ സീറ്റില്ല. 53 ബാച്ചുകൾ കൂടി പുതുതായി അനുവദിച്ചാലേ ജയിച്ചവർക്കെല്ലാം ഉപരിപഠനത്തിന്​ അവസരം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ ഉയർന്ന ഫീസ്​ നൽകി ഓപൺ സ്കൂളുകളെ ആശ്രയിക്കേണ്ടിവരും. കുറ്റ്യാടി, കുന്നുമ്മൽ, വേളം, പുറമേരി, തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളിൽ ഓരോ ഹയർ സെക്കൻഡറി സ്കൂളുകളും ആയഞ്ചേരി, വില്യാപ്പള്ളി പഞ്ചായത്തുകളിൽ ഈരണ്ട്​ സ്കൂളുകളുമാണുള്ളത്​. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി ഉൾപ്പെടെ മണ്ഡലത്തിലെ ചില സ്കൂളുകളിൽ ബാച്ചുകൾ കൂട്ടാൻ സൗകര്യങ്ങളുണ്ടെങ്കിലും അനുവദിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.