റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയതായി പരാതി

കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയതായി കണ്ണൂർ സ്വദേശിയായ യുവതിക്കെതിരെ പരാതി. കണ്ണൂർ സ്വദേശിനികളായ മൂന്നു യുവതികളാണ് പരാതിയുമായി ആർ.പി.എഫിനെയും റെയിൽവേ പൊലീസിനെയും സമീപിച്ചത്. ബിൻഷയെന്ന പേരിലാണ് ഇവർ യുവതികളുമായി ബന്ധപ്പെട്ടത്. ജോലി തരപ്പെടുത്തിക്കൊടുക്കാനായി ആദ്യഘട്ടമെന്ന നിലയിൽ മൂന്നുപേരിൽനിന്നായി 35,000 രൂപ വീതം തട്ടിയെടുത്തതായി പറയുന്നു. റെയിൽവേയിൽ ടി.ടി.ഇ ആണെന്ന വ്യാ​ജേനയാണ് ഇവരുടെ തട്ടിപ്പ്. ടി.ടി.ഇ യൂനിഫോമിലുള്ള ഫോട്ടോയും യുവതികളെ കാണിച്ചിരുന്നു. പണം നൽകിയശേഷം വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് സംശയം തോന്നിയ യുവതികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി ആർ.പി.എഫിനോടും റെയിൽവേ പൊലീസിനോടും വിവരം അന്വേഷിക്കുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പരാതി കണ്ണൂർ ടൗൺ പൊലീസിന് കൈമാറി. കൂടുതൽപേർ തട്ടിപ്പിനിരയായതായാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.