ഉദ്ഘാടനത്തിനുമുന്നേ മുഴപ്പിലങ്ങാട് ബൈപാസ് റോഡിൽ വിള്ളൽ

തലശ്ശേരി: നിർമാണപ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തിനിൽക്കുന്ന മാഹി ബൈപാസിൽ പാലയാട് ഭാഗത്ത് റോഡിൽ വിള്ളൽ. മൂന്നുമാസം മുമ്പ് ടാറിങ് നടന്ന റോഡിൽ ദിവസങ്ങൾക്കുമുമ്പാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഉദ്ഘാടനത്തിനായി തയാറായിവരുന്ന ബൈപാസിൽ പതിവായി പ്രഭാതസവാരി നടത്തുന്ന പരിസരവാസികളാണ് റോഡിന് നടുവിലെ ടാറിങ്ങിൽ വിള്ളൽ ആദ്യംകണ്ടത്. ഓരോ ദിവസം കഴിയുന്തോറും വിള്ളലിന് ആഴവും നീളവും കൂടിവരുകയാണ്. ഇപ്പോൾ ഏതാണ്ട് 20 മീറ്ററോളം നീളത്തിൽ ടാറിങ് പിളർന്നിട്ടുണ്ട്. കാലവർഷം ശക്തിപ്പെടാനിരിക്കെ ബൈപാസിൽ വിള്ളൽ കാണപ്പെട്ടത് ആശങ്കക്കിടയാക്കുന്നുണ്ട്. വിവിധ ഘട്ടങ്ങളിൽ ഒന്നിലേറെ തവണ പ്രത്യേക പാളികളായാണ് ടാറിങ് പൂർത്തിയാക്കിയത്. ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രധാന കരാറുകാർ. മുഴപ്പിലങ്ങാട്-മാഹി ബൈപാസ് മാസങ്ങൾക്കുള്ളിൽ യാഥാർഥ്യമാവുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ വർഷം മഴയിൽ കൊളശ്ശേരി ഭാഗത്ത് ബൈപാസിൽ 100 മീ. നീളത്തിൽ വിള്ളലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.