യുവാവ് ഭാര്യയെയും മൂന്നു മക്കളെയും കിണറ്റില്‍ തള്ളിയിട്ടു; കുട്ടികള്‍ മരിച്ചു

മംഗളൂരു: മുല്‍ക്കിയില്‍ യുവാവ് ഭാര്യയെയും മൂന്നു മക്കളെയും കിണറ്റില്‍ തള്ളിയിട്ടു. കുട്ടികള്‍ മരിച്ചു. രശ്മിത (13), ഉദയ് (11), ദക്ഷിത് (4) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മുല്‍ക്കി പത്മന്നൂരിലെ ഹിതേഷ് ഷെട്ടിഗറിനെ (42) മുല്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു. അഗ്​നിരക്ഷാസേനയെത്തി യുവതിയെയും മക്കളെയും കിണറ്റില്‍നിന്ന് പുറത്തെടുത്തെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. ഹിതേഷിന്റെ ഭാര്യ ലക്ഷ്മിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.