പാലോളി പ്രദേശത്ത് പൊലീസ് ജാഗ്രത ശക്തമാക്കി ബാലുശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആൾക്കൂട്ടം മർദിച്ച സംഭവത്തിൽ അഞ്ചുപേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലോളിമുക്ക് തിരുവോട് സ്വദേശികളായ രായ്യത്ത് കുനിയിൽ മുഹമ്മദ് സാലി, കുനിയിൽ റിയാസ്, പൊട്ടാളി പൊയിൽ മുഹമ്മദ് ഇജാസ്, താഴെകൊട്ടയത്ത് ഷാലിദ്, തിരുവോട് ചോത്താരി നജാഫ് ഫാരിസ് എന്നിവരെയാണ് അന്വേഷണ ചുമതലയുള്ള പേരാമ്പ്ര ഡിവൈ.എസ്.പി ജയൻ ഡൊമിനിക്ക് അറസ്റ്റ് ചെയ്തത്. വധശ്രമം, പട്ടികജാതിക്കാർക്കെതിരായ അതിക്രമം, ജാതിപ്പേര് വിളിച്ച് അധിക്ഷേപം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 29 ആളുകളുടെ പേരിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതികൾ എസ്.ഡി.പി.ഐ, ലീഗ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഡി.പി.ഐയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി പാലോളി മുക്ക് വാഴന്റേ വളപ്പിൽ ജിഷ്ണു രാജിനെ വ്യാഴാഴ്ച പുലർച്ചെയാണ് ആൾക്കൂട്ടം വിചാരണ ചെയ്ത് മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ് ജിഷ്ണു രാജ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്നു സംഘർഷാവസ്ഥ നിലനിൽക്കുന്ന പാലോളി പ്രദേശത്ത് പൊലീസ് ജാഗ്രത ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.