ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക്​ കഠിന തടവും പിഴയും

കോഴിക്കോട്​: സ്‍പെഷൽ സ്കൂളിൽ പോകാൻ​ വാഹനത്തിൽ കയറാനെത്തിയ 29 വയസ്സുള്ള ഭിന്നശേഷിക്കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതിക്ക്​ 10 വർഷം കഠിനതടവും 20,000 രൂപ പിഴ​യും. അടിവാരം മുപ്പതേക്കർ മാക്കൂട്ടത്തിൽ മുത്തു എന്ന മുസ്തഫക്കാണ് (56)​ പ്രത്യേക കോടതി ജഡ്ജി കെ. പ്രിയ ശിക്ഷ വിധിച്ചത്​. പിഴസംഖ്യ പെൺകുട്ടിക്ക്​ നൽകണമെന്നും പിഴ​യടച്ചില്ലെങ്കിൽ നഷ്ടം നൽകാൻ ജില്ല ലീഗൽ സർവിസസ്​ അതോറിറ്റി നടപടിയെടുക്കണമെന്നും കോടതി നിർദേശം നൽകി. പിഴയടച്ചില്ലെങ്കിൽ പ്രതി മൂന്നു​ മാസംകൂടി തടവനുഭവിക്കണം. 2017 ജൂലൈ 24ന്​ രാവിലെ യുവതിയെ പ്രതി വാടകക്കു​ താമസിക്കുന്ന വീട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ്​ കേസ്​. സ്‍പെഷൽ പ്രോസിക്യൂട്ടർ കെ. സുനിൽകുമാർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. താമരശ്ശേരി പൊലീസ്​ ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ അന്വേഷിച്ച കേസിൽ 17 സാക്ഷികളെ പ്രോസിക്യൂഷനുവേണ്ടി വിസ്തരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.