മുക്കം: സ്കൂൾ റേഡിയോയുമായി ആനയാംകുന്ന് ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർഥികൾ. എല്ലാ ക്ലാസ് മുറികളിലും സ്ഥാപിച്ച ക്യാബിനിലൂടെ കുട്ടികൾക്ക് പരിപാടികൾ ശ്രവിക്കാൻ കഴിയും. പൂർണമായും എഫ്.എം അവതരണ ശൈലിയിൽ വിദ്യാർഥികളായ റഷ ഫാത്തിമ, ഹിന ഫാത്തിമ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. കുട്ടികളിലെ അറിവും സർഗാത്മകതയും വളർത്തുന്നതിനും പഠനവുമായി ബന്ധപ്പെട്ട പരിപാടികൾ, വിശേഷ ദിവസങ്ങളെക്കുറിച്ചുള്ള വിവരണം, അനുഭവം പങ്കുവെക്കൽ എന്നിങ്ങനെ നിരവധി പരിപാടികൾ സ്കൂൾ റേഡിയോയിലൂടെ അവതരിപ്പിക്കപ്പെടും. മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഓംകാരനാഥൻ റേഡിയോ സ്റ്റേഷൻ ഉദ്ഘാടനവും മ്യൂസിക് ലോഞ്ചും ലോഗോ പ്രകാശനവും നിർവഹിച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് 'വായന വസന്തം' പരിപാടി ഗ്രാമപഞ്ചായത്തംഗം വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. പുതിയ കുട്ടികൾക്ക് സമ്പൂർണ ഹോം ലൈബ്രറി രൂപവത്കരണത്തിനുള്ള കാശി കുഞ്ചി വിതരണം മുൻ പ്രധാനാധ്യാപകൻ സിദ്ദീഖ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി. അബൂബക്കർ, അധ്യക്ഷത വഹിച്ചു. എ.പി. മോയിൻ, ഗസീബ് ചാലൂളി, അസീസ്, ടി. ഷൈലജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.