കോഴിക്കോട്: എയർ ഇന്ത്യ കാബിൻ ക്രൂവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ നവനീതിന്റെ ഓർമക്കായി മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പൂർവ വിദ്യാർഥി സംഘടന നടത്തിയ രണ്ടാമത് നവനീതം അഖില കേരള ചെറുകഥ മത്സര വിജയികളെ പ്രഖ്യാപിച്ചു. ടിനോ ഗ്രേസ് തോമസ് (എറണാകുളം) രചിച്ച 'സമാന്തര സമാധാന ജീവിതങ്ങൾ'ക്കാണ് ഒന്നാം സ്ഥാനം. കെ.ടി. ഷാഹുൽ ഹമീദ് (മലപ്പുറം) രചിച്ച 'പർവതങ്ങളിലെ കാൽപന്തുപണിക്കാർ' രണ്ടാംസ്ഥാനവും സുഭാഷ് ഒട്ടുംപുറം രചിച്ച (മലപ്പുറം, താനൂർ) 'കാട്ടുബലി' മൂന്നാംസ്ഥാനവും നേടി. ട്രൈബി തോമസ് (എറണാകുളം) രചിച്ച 'പശുപഥം', അനൂപ് ചന്ദ്രൻ (പത്തനംതിട്ട) രചിച്ച 'പട്ടിപ്പേടി' എന്നിവ പ്രോത്സാഹന സമ്മാനം നേടി. എഴുത്തുകാരായ ഷീല ടോമി, പി.വി. ഷാജികുമാർ, ഉഷ എന്നിവരായിരുന്നു വിധികർത്താക്കൾ. 26ന് ആർട്‌സ് കോളജ് ഓഡിറ്റോറിയത്തിൽ ഇന്ദു മേനോൻ സമ്മാനം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.