വിജയികളെ അനുമോദിച്ചു

ചേന്ദമംഗലൂർ: പ്ലസ് ടു, ഐ.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇസ്ലാഹിയ കോളജ് വിദ്യാർഥികളെ കോളജ് അനുമോദിച്ചു. നഗരസഭ കൗൺസിലർ സാറാ കൂടാരം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റ് കെ.സുബൈർ ഉപഹാരങ്ങൾ നൽകി. വൈസ് പ്രിൻസിപ്പൽ കെ. സുബൈദ, അൽ ഇസ്‌ലാഹ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് നജീബ്, കെ.പി. ആശിഫ, റിൻസ, നിഷാന, റിസ്വ എന്നിവർ സംസാരിച്ചു. ആഷിഖ് മുഹമ്മദ് ഖിറാഅത്തും ഫർസീൻ ബിൻത് സുബൈർ ഗാനാലാപനവും നടത്തി. എം. റഹ്മത്തുള്ള സ്വാഗതവും പി. സെഡ് അബ്ദുറഹീം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.