കാഞ്ഞങ്ങാട്: നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ ബൈക്കുമായി ടൗണിൽ പൊലീസിനെ വെട്ടിച്ചു കറങ്ങിയ യുവാവും ബൈക്കും പിടിയിൽ. പാറപ്പള്ളി സ്വദേശി ജെ.പി ജാബിറിനെയാണ് (21) എസ്.ഐ കെ.പി. സതീഷ് അറസ്റ്റ് ചെയ്തത്. ബൈക്ക് കോടതിയിൽ ഹാജരാക്കി. വാഹനത്തിന്റെ ആർ.സി റദ്ദ് ചെയ്യാനും ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പൊലീസ് കൈകാണിച്ചിട്ടും നിർത്താൻ കൂട്ടാക്കാതെ ഓടിച്ചുപോയ ബൈക്ക് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.