കൽപ്പള്ളി തോട് നവീകരണം തുടങ്ങി

മാവൂർ: ചാലിയാർ പുഴ കൽപ്പള്ളി, പള്ളിയോൾ, തെങ്ങിലക്കടവ് നീർത്തടവുമായി ബന്ധിപ്പിക്കുന്ന കൽപ്പള്ളി തോട് നവീകരണത്തിന് തുടക്കം. 18 ലക്ഷം രൂപ ചെലവിട്ടാണ് തോടിന്റെ ആദ്യഭാഗം നവീകരിക്കുന്നത്. ശേഷിക്കുന്ന ഭാഗവും നവീകരിക്കുന്നതിന് ഫണ്ട് ലഭ്യമായിട്ടുണ്ട്. ഇരുഭാഗവും കരിങ്കല്ല് ഭിത്തികെട്ടി നവീകരിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എം. അപ്പുകുഞ്ഞൻ, ടി. രഞ്ജിത്, ശുഭ ശൈലേന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, എൻ. രജിത, കെ.സി. വാസന്തി, എം.പി. അബ്ദുൽ കരീം, ടി.ടി. ഖാദർ, ഗീതാമണി, ഫാത്തിമ ഉണിക്കൂർ, ശ്രീജ ആറ്റാഞ്ചീരി മേത്തൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.