വിജയികളെ അനുമോദിച്ചു

എളേറ്റിൽ: ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ പി.ടി.എ, സ്റ്റാഫ് കൗൺസിൽ, മാനേജ്മെന്റ് കമ്മിറ്റി യോഗം അഭിനന്ദിച്ചു. കൊടുവള്ളി സബ് ജില്ലയിൽ 98 ശതമാനമാണ് സ്കൂളിന്റെ വിജയം. 59 വിദ്യാർഥികൾ ഫുൾ എ പ്ലസും 45 വിദ്യാർഥികൾ അഞ്ച് എ പ്ലസും നേടി. സയൻസ് വിഭാഗത്തിൽ 35ഉം കോമേഴ്സിൽ 22ഉം ഹ്യുമാനിറ്റീസിൽ രണ്ടും വിദ്യാർഥികളാണ് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയത്. സ്കൂൾ പ്രിൻസിപ്പൽ എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി. സുബൈർ, എം.എ. റഊഫ്, എം.പി. ഉസയിൻ, മുജീബ് റഹ്മാൻ, സി.കെ. ബുഷ്റ, മുഹമ്മദ് ഷഹീദ്, കെ.എം. ഷഫീർ, മുഹമ്മദ് ബഷീർ പുല്ലാളൂർ, കെ.പി. അബ്ദുൽ റഊഫ്, മുനീർ, യൂനുസ്, ഡോ. പി.പി. ബഷീർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.