കൊടുവള്ളി: വായനവാരത്തോടനുബന്ധിച്ച് കൊടുവള്ളി പബ്ലിക് ലൈബ്രറിയും കൊടുവള്ളി ജി.എം.എൽ.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയും ചേർന്ന് കൊടുവള്ളി മാർക്കറ്റ് റോഡ് പരിസരത്ത് പുസ്തകത്തെരുവ് സംഘടിപ്പിച്ചു. ജി.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ പൊതുജനങ്ങൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി. കൊടുവള്ളി പബ്ലിക് ലൈബ്രറി പ്രസിഡന്റ് പ്രഫ. ഒ.കെ. മുഹമ്മദലി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. സൈതു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. ഫൈസൽ, പി.സി. വേലായുധൻ, കോതൂർ മുഹമ്മദ്, ലൈബ്രറി സെക്രട്ടറി എം. അനിൽകുമാർ, എം.പി. മൂസ, സലീം നെച്ചോളി, കെ.വി. അരവിന്ദാക്ഷൻ, കെ.കെ. വേലായുധൻ, ആർ.വി. റഷീദ്, എം.പി.എ. ഖാദർ, ടി.എം. അബ്ദുറഹ്മാൻ, വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ഷാജി കാരോറ, ഇബ്നു, ഷമീർ, ഷോജി എന്നിവർ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സി.പി. അബ്ദുൽ കാദർ, ഡയറ്റ് ലെക്ചറർ ഡോ. യു.കെ. അബ്ദുൽ നാസർ, ബി.പി.സി.വി.എം. മെഹറലി എന്നിവർ കുട്ടികളുമായി സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.