ലോക സംഗീതദിനാചരണം

കുട്ടമ്പൂർ: ഹയർസെക്കൻഡറി സ്കൂൾ സംഗീത ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക സംഗീത ദിനാചരണവും ശ്രുതിലയ മ്യൂസിക് ക്ലബിന്റെ ഉദ്ഘാടനവും നടന്നു. സംഗീത അധ്യാപകൻ സുനിൽകുമാർ തിരുവങ്ങൂർ പരിപാടി ഉദ്ഘാടനം ചെയ്തു. നാടൻപാട്ടു കലാകാരനും അധ്യാപകനുമായ സന്ദീപ് സത്യൻ ചടങ്ങിൽ മുഖ്യാതിഥിയായി. സംഗീത ക്ലബിന്റെ ലോഗോ പ്രകാശനവും അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും നടന്നു. വിശിഷ്ട അതിഥികളെ ചടങ്ങിൽ പൊന്നാട അണിയിച്ചു. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആദിൽ ഷാൻ ആണ് ലോഗോ നിർമിച്ചത്. സ്റ്റാഫ് സെക്രട്ടറി ഷജിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷൈജു എം.വി, ബിന്ദു എസ്. കൃഷ്ണ, ക്ലബ് കൺവീനർ അനുഗ്രഹ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.