ഉദ്ധവ് പ്രതിസന്ധി മറികടക്കും -പവാർ

മുംബൈ: കൃത്യമായ ചട്ടം പാലിച്ച് വിശ്വാസ വോട്ടിന് വേദിയൊരുങ്ങിയാൽ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ പ്രതിസന്ധി മറികടക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. ശിവസേന വിമതർ മുംബൈയിൽ എത്തുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതിസന്ധികൾ ഏറെ കണ്ടതാണെന്നും നിലവിലെ പ്രതിസന്ധി ഉദ്ധവ് മറികടക്കുമെന്നതിൽ തനിക്ക് സംശയമില്ലെന്നും പറഞ്ഞ പവാർ അസമിലെ ഹോട്ടലിലിരുന്നല്ല മഹാരാഷ്ട്ര നിയമസഭയിൽ എത്തിയാണ് ശക്തി തെളിയിക്കേണ്ടതെന്നും വിമതരെ പരിഹസിക്കുകയും ചെയ്തു. ഉദ്ധവിന് പൂർണ പിന്തുണയും ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.