വായന ദിനം

പൂനൂർ: ചോയിമഠം യുവജന വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വായന ദിനാഘോഷവും പി.എൻ. പണിക്കർ അനുസ്മരണവും നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് എ.പി. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.കെ. അബ്ദുല്ല മാസ്റ്റർ, കെ.കെ. രാജൻ, കെ.കെ.സി. മുഹമ്മദ്, പി.കെ.സി. മുഹമ്മദ്, ഡാനിഷ്, എ.പി. വിജയൻ, പി.കെ.സി. സാലിഹ്, കെ.കെ. റിസാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.കെ. മുനീർ സ്വാഗതവും കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു --------- POONOOR 666: ചോയിമഠം യുവജന വായനശാല വായന ദിനാഘോഷം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു --------- പൂനൂർ: വായന ദിനാചരണത്തോടനുബന്ധിച്ച് പൂനൂർ കേളോത്ത് ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച വായനോത്സവിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം പി. പ്രഭ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വിജേഷ് അധ്യക്ഷത വഹിച്ചു. ചുമർ പത്രത്തിന്റെ പ്രകാശനം എസ്.എം.സി ചെയർമാൻ അബ്ദുൽ ലത്തീഫ്, 'അക്ഷരയാത്ര' പദ്ധതി സജിത്ത്കുമാർ എന്നിവർ നിർവഹിച്ചു. പുസ്തക പ്രദർശനം അഞ്ജുവും ക്ലാസ് ലൈബ്രറി ഉദ്ഘാടനം ഒ.എം. പ്രീതയും നിർവഹിച്ചു. ഹെഡ്മാസ്റ്റർ ടി.കെ. ജുമാൻ സ്വാഗതവും എസ്. സരിത നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.