കുന്ദമംഗലം: കേന്ദ്ര പദ്ധതിയായ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കുന്ദമംഗലം ബ്ലോക്ക് തലത്തിൽ ജൂലൈ രണ്ടിന് ആരോഗ്യമേള സംഘടിപ്പിക്കുന്നു. ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനോടൊപ്പം വിവിധ സേവനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയുമാണ് മേളയുടെ ലക്ഷ്യം. ആരോഗ്യമേളയോടനുബന്ധിച്ച് വിവിധ മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ-വിദ്യാഭ്യാസ പ്രദർശനങ്ങൾ, ജീവിതശൈലീരോഗ നിർണയ ക്ലിനിക്, നേത്രപരിശോധന, ആയുർവേദ, ഹോമിയോ, യുനാനി മെഡിക്കൽ ക്യാമ്പുകൾ, വിളംബരജാഥ, വിവിധ കലാകായിക മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. സംഘാടകസമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ നദീറ, ആയിഷ കൊടിയത്തൂർ, അഡ്വ. വി.പി.എ. സിദ്ദീഖ്, ടി.പി. മാധവൻ, ജയപ്രകാശൻ, അരിയിൽ അലവി, ഡോ. പ്രിയ, ജസ്റ്റിൻ, ബിനോയ് എന്നിവർ സംസാരിച്ചു. ആരോഗ്യമേളയുടെ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ചെയർമാനായും മെഡിക്കൽ ഓഫിസർ മനുലാൽ കൺവീനറായും സംഘാടകസമിതി രൂപവത്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.