പേരാമ്പ്ര: എസ്.എം.എ രോഗം ബാധിച്ച പാലേരിയിലെ രണ്ടുവയസ്സുകാരൻ മുഹമ്മദ് ഇവാൻ ചികിത്സ ഫണ്ടിലേക്ക് തുക കണ്ടെത്തുന്നതിനും ജനകീയ പിന്തുണ ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള പ്രചാരണ യാത്രക്ക് തുടക്കമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന യാത്ര തിരുവനന്തപുരത്ത് സമാപിക്കും. കെ.എം. അജ്മൽ, വി.പി. നിസാർ, ശരീഫ് കയനോത്ത്, കെ.സി. ഷംസീർ എന്നിവരാണ് പര്യടനത്തിന് നേതൃത്വം കൊടുക്കുന്നത്. പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ---------------- ഫോട്ടോ: മുഹമ്മദ് ഇവാൻ ചികിത്സ ഫണ്ടിലേക്ക് തുക കണ്ടെത്തുന്നതിന് നടത്തുന്ന പ്രചാരണ യാത്ര പേരാമ്പ്രയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.