കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറിക്ക് മികച്ച നേട്ടം

കുറ്റ്യാടി: ഇത്തവണ പ്ലസ് ടുവിന് വടകര വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ. കൂടാതെ ജില്ലയിലെ ഗവ. സ്കൂളുകളിൽ ഒന്നാംസ്ഥാനവും നേടി. 54 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഒരു വിഷയത്തിൽ ഒഴികെ എ പ്ലസ് നേടിയവരുടെ എണ്ണം 65 ആണ്. 75 കുട്ടികൾ 95 ശതമാനം മാർക്കിന് മുകളിൽ നേടി. 361 കുട്ടികൾ പരീക്ഷ എഴുതിയതിൽ 158 കുട്ടികൾക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടാനായി. 1200ൽ 1195 (99.58 ശതമാനം) മാർക്ക് നേടിയ സയൻസ് വിദ്യാർഥി ഹുദ സ്വാലിഹ, 1186 (98.93 ശതമാനം) മാർക്ക് നേടിയ കോമേഴ്സ് വിദ്യാർഥികളായ സന സലിം, ആരണ്യ ബാബു, 1190 (99.17 ശതമാനം) മാർക്ക് നേടിയ ഹ്യുമാനിറ്റീസ് വിദ്യാർഥി ഉദയ് ശങ്കർ എന്നിവർ സ്കൂളിന്റെ അഭിമാന താരങ്ങളായി. ഉന്നതനിലവാരത്തിലുള്ള ഭൗതിക സൗകര്യങ്ങളും മികച്ച അക്കാദമിക് അന്തരീക്ഷവുമാണ് നേട്ടത്തിന് കാരണമെന്ന് പ്രിൻസിപ്പൽ എം. സക്കീർ പറഞ്ഞു. --- Photo: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിജയികൾ അധ്യാപകർക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.