കുന്ദമംഗലം മണ്ഡലത്തിൽ ഏഴ് കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി

കുന്ദമംഗലം: നിയോജകമണ്ഡലത്തിലെ മൂന്ന് പ്രവൃത്തികൾക്കായി ഏഴ് കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. ചാത്തമംഗലം പാലക്കാടി ഏരിമല റോഡ് മൂന്ന് കോടി, പരിയങ്ങാട് ചെട്ടിക്കടവ് റോഡ് മൂന്ന് കോടി, കുറ്റിക്കാട്ടൂർ ടൗൺ നവീകരണം ഒരു കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. 2022 - 23 വർഷത്തെ സംസ്ഥാന ബജറ്റിൽ കുന്ദമംഗലം മണ്ഡലത്തിൽനിന്നും ഉൾപ്പെടുത്തിയ പ്രവൃത്തികളാണിവ. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിന് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.