തമിഴ്​നാട്ടിൽ പടക്ക ഗോഡൗണിൽ പൊട്ടിത്തെറി; മൂന്ന്​ മരണം

ചെന്നൈ: കടലൂരിന്​ സമീപം നാടൻ പടക്ക ഗോഡൗണിലുണ്ടായ സ്​ഫോടനത്തിൽ രണ്ട്​ സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നെല്ലികുപ്പം അംബിക (50), പെരിയ കാരൈക്കാട്​ ചിത്ര (35), സി.എൻ പാളയം സത്യരാജ് ​(34) എന്നിവരാണ്​ മരിച്ചത്​. ഗുരുതര പരിക്കേറ്റ വൈദ്യലിംഗം, വസന്ത എന്നിവരെ കടലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ കടലൂരിന്​ സമീപം എം പുതൂർ ഗ്രാമത്തിലെ മോഹൻരാജിന്‍റെ പടക്കനിർമാണ ഗോഡൗണിലാണ്​ സ്​ഫോടനമുണ്ടായത്​. പടക്കനിർമാണത്തിനിടെ ഉണ്ടായ തീപ്പൊരിയാണ് അപകടത്തിന്​ കാരണമായത്​. പൊലീസും അഗ്​നിശമന രക്ഷാസേനയും ചേർന്നാണ്​ തീയണച്ചത്​. ​മോഹൻരാജിനെ പൊലീസ്​ അറസ്റ്റ്​ ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്​ മൂന്നു​ലക്ഷം രൂപവീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടു. (കെ. രാജേന്ദ്രൻ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.