കോഴിക്കോട്: വൈദ്യുതിലൈൻ പൊട്ടിവീണ് അപകടമുണ്ടാകാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനായി പരമ്പരാഗത അലൂമിനിയം കമ്പികൾ ഒഴിവാക്കി കവചിത കേബിളുകളുടെ ഉപയോഗം വ്യാപകമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഊർജ വകുപ്പ് സെക്രട്ടറിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. തൊണ്ടയാടിന് സമീപം പുതിയറയിൽ പൊട്ടി നിലത്ത് കിടന്ന വൈദ്യുതിലൈനിൽ തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. അപകടത്തിന് തലേന്നാണ് കമ്പി പൊട്ടിവീണത്. നാട്ടുകാർ പൊറ്റമ്മൽ വൈദ്യുതി ബോർഡ് ഓഫിസിൽ വിവരം അറിയിച്ചെങ്കിലും ലൈൻ ഓഫാക്കിയില്ല. വീട്ടമ്മ മരിച്ചശേഷം മാത്രമാണ് ലൈൻ ഓഫാക്കിയതെന്ന് പറയുന്നു. വിവരമറിഞ്ഞയുടൻ ലൈൻ ഓഫാക്കിയിരുന്നെങ്കിൽ പത്മാവതിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ എ.സി. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.