പ്ലസ് ടു: ഉന്നത വിജയം നേടി ചക്കാലക്കൽ എച്ച്.എസ്.എസ്

മടവൂർ: ഹയർ സെക്കൻഡറി പ്ലസ് ടു പരീക്ഷയിൽ 53 ഫുൾ എ പ്ലസും 46 പേർക്ക് അഞ്ച് വിഷയത്തിൽ എ പ്ലസും നേടി ഉന്നത വിജയം കരസ്ഥമാക്കിയ ചക്കാലക്കൽ എച്ച്.എസ്.എസ് വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. സയൻസ് വിഭാഗത്തിൽ നൂറു ശതമാനം വിജയവും 37 ഫുൾ എ പ്ലസും നേടി. കോമേഴ്സിൽ 95 ശതമാനം വിജയവും 16 ഫുൾ എ പ്ലസും കരസ്ഥമാക്കി. ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിൽ പഠിച്ചിരുന്ന, ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ഫിനു ഷെറിൻ ഉന്നത വിജയം നേടി അഭിമാനമായി. പി.ടി.എ പ്രസിഡൻറ് ജഅഫർ, പ്രിൻസിപ്പൽ എം.കെ. രാജി, മാനേജർ പി.കെ. സുലൈമാൻ, എം. സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി വി.പി. സുബൈർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.