എസ്.ഡി.പി.ഐ മാർച്ച്

ബേപ്പൂർ: കോഴിക്കോട് കോർപറേഷൻ അനധികൃതമായി കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ വിഷയത്തിൽ എസ്.ഡി.പി.ഐ ബേപ്പൂർ മണ്ഡലം കമ്മിറ്റി കോർപറേഷൻ ബേപ്പൂർ സോണൽ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച്‌ ​സെക്രട്ടറി ഷാനവാസ്‌ മാത്തോട്ടം ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരുടെ വീടിന് നമ്പർ കിട്ടാൻ മൂന്നും നാലും വർഷം കാത്തിരിക്കുമ്പോൾ, അനധികൃതമായി റിയൽ എസ്റ്റേറ്റ് മാഫിയ സംഘങ്ങൾക്ക് നിർബാധം അനുമതി നൽകിയ നടപടി റദ്ദാക്കണമെന്നും കൗൺസിലർമാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വൻ അഴിമതിക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാൻ അധികൃതർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബേപ്പൂർ സിറ്റി കമ്മിറ്റി പ്രസിഡന്റ്‌ റാഹിം ബേപ്പൂർ, സെക്രട്ടറി ഹാതിം മാറാട്, സക്കീർ ബേപ്പൂർ, അർഷാദ് മാറാട്, മജീദ് മാറാട് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.