ധർണ നടത്തി

ബേപ്പൂർ: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കളങ്കപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ കേന്ദ്ര സർക്കാർ ഇ.ഡിയുടെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന ചോദ്യം ചെയ്യൽ പ്രഹസനത്തിനെതിരെ ബേപ്പൂരിലെ മൂന്നു മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നോർത്ത് ബേപ്പൂർ പോസ്റ്റ് ഓഫിസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ . ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുരളി ബേപ്പൂർ, വി.പി. അബ്ദുൽ ബഷീർ, കെ.സി. ബാബു, വി. ജയപ്രകാശൻ, മലയിൽ ഗീത എന്നിവർ സംസാരിച്ചു. രാജീവ് തിരുവച്ചിറ സ്വാഗതവും അരിക്കിനാട്ട് സുരേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.