ഉള്ള്യേരി: ണ്ടായ അപകടത്തിൽ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ചൊവ്വാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് മുണ്ടോത്ത് ഇയ്യോത്ത് മീത്തൽ സിറാജിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഭാര്യയും മക്കളുമടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്ന ഷെഡിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിന്റെ ശക്തിയിൽ ഷെഡിന്റെ അടുക്കളഭാഗം പൂർണമായും തകർന്നു. പാത്രങ്ങൾ അടക്കമുള്ളവ പൊട്ടിച്ചിതറി. എന്നാൽ, വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടുപ്പിനോട് ചേർന്നായിരുന്നു ഗ്യാസ് സൂക്ഷിച്ചിരുന്നത്. കൊയിലാണ്ടിയിൽനിന്നും അഗ്നിരക്ഷസേന സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ പ്രദീപ്, സി. സിജിത്, കെ.പി. റഷീദ്, സുജിത്ത് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. PADAM.ULY.999. മുണ്ടോത്ത് ഇയ്യോത്ത് മീത്തൽ സിറാജിന്റെ വീട്ടിൽ ണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.