ആയഞ്ചേരി: കൃഷിഭവനുകീഴിൽ മൂല്യ വർധിത ഉൽപന്നങ്ങളുടെ യൂനിറ്റുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ പദ്ധതിയുടെ വിശദവിവരവുമായി കൃഷിഭവനെ സമീപിക്കേണ്ടതാണെന്ന് ആയഞ്ചേരി കൃഷി ഓഫിസർ അറിയിച്ചു. അംഗീകരിച്ച സംസ്കരണ യൂനിറ്റുകൾ തുടങ്ങുന്നവർക്ക് അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്ന പദ്ധതിയിലെ വായ്പക്ക് മൂന്ന് ശതമാനം പലിശയിളവും ബി.പി.കെ.പി, എസ്.എച്ച്.എം എന്നീ പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.