യോഗ ദിനാഘോഷം

ചേളന്നൂർ: ചേളന്നൂർ പൊരുമ്പൊയിൽ എ.യു.പി സ്കൂൾ യോഗ ദിനാഘോഷ ഉദ്ഘാടനം യോഗാചര്യ പി. ഉണ്ണി രാമൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത്ക്ഷേമ കാര്യ ചെയർപേഴ്സൻ പി.കെ. കവിത അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക ഇ. അനിത, സൂര്യ കിരൺ ഡയക്ടർ സുബീഷ് ഇല്ലത്ത്, എ. ബിജു നാഥ്, പി. ശോഭീന്ദ്രൻ, ഒ. സുനന്ദ, സന്ധ്യാ റാണി, വിനോദ്, സി.കെ. ഷാജി, പി. ഷൈജു എന്നിവർ സംബന്ധിച്ചു. പറമ്പിൽ ബസാർ: പറമ്പിൽക്കടവ് എം.എ.എം.യു.പി സ്കൂളിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. സരിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ പി. പ്രമോദ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഭാഗ്യനാഥൻ, പി.ടി.എ വൈസ് പ്രസിഡന്റ്‌ ശരീഫ് പറമ്പിൽ, എൻ.എച്ച്.എം യോഗ ഇൻസ്‌ട്രക്ടർ രജ്നി, രജീഷ്കുമാർ, മുർഷിദ്, എം. ഫസൽ റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി. ചേളന്നൂർ: ദത്തോപാന്ത് തേങ്ഡി നാഷനൽ ബോർഡ് ഫോർ വർക്കേഴ്സ് എജുക്കേഷൻ ആൻഡ് ​ഡെവലപ് മെന്റ് കോഴിക്കോട് റീജനൽ ഡയറക്ടറേറ്റും വിജിൽ കേരള ഫൗണ്ടേഷനും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. യോഗാചാര്യ പി. ഉണ്ണിരാമൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് അധ്യക്ഷത വഹിച്ചു. ശശികുമാർ ചേളന്നൂർ, പി.ശോഭീന്ദ്രൻ, പി. ബിയാട്രീസ്, കമൽദാസ് തിരുവോത്ത് എന്നിവർ സംബന്ധിച്ചു. ചേളന്നൂർ: എ.കെ.കെ.ആർ ഗേൾസ് ഹയർസെക്കൻഡറിയിൽ യോഗദിനാചരണം സംഘടിപ്പിച്ചു. യോഗാചാര്യ പി.ഉണ്ണിരാമൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബി.എസ്. ഷീജ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജയലാൽ, പി.പി. ഷീജ, ശ്രീജിത്ത്, സന്ധ്യ, ബീനകുമാരി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.