കോഴിക്കോട്: സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മുസ്‍ലിം വിരുദ്ധ നായാട്ടുകളെ നിസ്സാരമായി കാണാന്‍ കഴിയില്ലെന്ന് ഹിജ്റ കമ്മിറ്റി ഇന്ത്യ. ഇഷ്ടമില്ലാത്തവരുടെ പുരയിടങ്ങളെല്ലാം ബുൾഡോസറുപയോഗിച്ച് അടിച്ചുനിരത്തുന്ന സംഭവങ്ങൾക്ക് പച്ചക്കൊടി കാട്ടുന്ന കേന്ദ്ര സർക്കാറും അക്രമികള്‍ക്കെതിരെ സർക്കാർ കൈക്കൊള്ളുന്ന ഉദാസീന നടപടികളുമാണ് വീണ്ടും കൊലപാതകങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകപക്ഷീയമായ ഭരണഘടന വിരുദ്ധ സംഭവങ്ങൾ പഠിക്കാൻ സീനിയർ വക്കീൽമാരും നിയമ വിചക്ഷണരുമടങ്ങുന്ന സംഘത്തെ നിയോഗിക്കണമെന്ന് ജനറൽ ബോഡി യോഗം കേന്ദ്ര- സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. ഹിജ്റ കമ്മിറ്റി പ്രവർത്തക സംഗമം ഡോ. കോയകുട്ടി ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഹിജ്റ കമ്മിറ്റി ഇന്ത്യ ചെയർമാൻ ഹഫീദ് നദ് വി അധ്യക്ഷത വഹിച്ചു. അഡ്വ. മുബശ്ശിർ അസ്ഹരി, നജ്മുദ്ദീൻ മാറഞ്ചേരി, ഹുസൈൻ ശംസുദ്ദീൻ പാലപ്പെട്ടി, ഫിറോസ് കോഴിക്കോട്, അബ്ദുല്ലക്കുട്ടി, അബ്ദു ശുക്കൂർ, കരീം ആലുവ, എം.ഇ. അബ്ദുറഹ്മാൻ, സൈനുദ്ദീൻ മൗലവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.