'മാതൃക വാടക നിയമം നടപ്പാക്കണം'

കോഴിക്കോട്: സർക്കാറിന്‍റെ പരിഗണനയിലുള്ള പരിഷ്കരിച്ച മാതൃക വാടക നിയമം ഉടൻ നടപ്പിലാക്കണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ്​ വെൽഫെയർ അസോസിയേഷൻ ജില്ല പ്രവർത്തക കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. കെട്ടിട നികുതികൾ വർഷം തോറും വർധിപ്പിക്കണമെന്ന ധനകാര്യ കമീഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു. ഭൂമി തരംമാറ്റൽ പ്രക്രിയ വേഗത്തിലാക്കുക, ദേശീയപാത വികസനത്തിൽ ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവരുടെ നഷ്ടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംസ്​ഥാന വർക്കിങ് പ്രസിഡന്റ് പി.എം. ഫറൂഖ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിങ് പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി. ചന്ദ്രൻ, ജില്ല ഭാരവാഹികളായ മുഹമ്മദ് പുത്തൂർമഠം, അഡ്വ. ജനിൽ ജോൺ, ടി. അനിൽ കുമാർ, കല്ലട മുഹമ്മദലി, ടി. മുഹമ്മദ് ഹാജി, സി.വി. കുഞ്ഞയിൻ, സുനിൽ ജോർജ്, പോക്കുഹാജി നാദാപുരം സി.ടി. കുഞ്ഞോയി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT