വൈസ് പ്രസിഡന്റിന് സഹപാഠികളുടെ സ്നേഹാദരം

പന്നിക്കോട്: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്ത ശിഹാബ് മാട്ടുമുറിയെ സഹപാഠികൾ ആദരിച്ചു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ 1996 എസ്.എസ്.എൽ.സി ബാച്ചായ കുന്നോളം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. കൺവീനർ റിയാസ് കൊടിയത്തൂർ പൊന്നാടയണിയിച്ചു. ശിഹാബിനുള്ള ഉപഹാരവും കൈമാറി. സി. ഫസൽ ബാബു, ശറഫുദ്ദീൻ, വി.പി. ഷാഹിൽ, ഷാഹുൽ ഹമീദ്, ജി. നവാസ്, നൗഷാദ് മഞ്ചറ, ദാവൂദ് കക്കാട്, സി.പി. സാദിഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT